അങ്ങനെയൊരു പണിമുടക്ക് കാലത്ത്....
കൊറോണ യുഗത്തെ അതിജീവിച്ചുകൊണ്ടിരിക്കുന്ന നമുക്കെന്ത് ദേശീയ പണിമുടക്ക് എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് online ക്ലാസ്സുകളുടെ വാതായനങ്ങൾ ഞങ്ങൾക്ക് മുന്നിലായി തുറന്നിട്ടിരിക്കുകയാണ് ഞങ്ങളുടെ അധ്യാപകർ😌😌😌നാളുകൾക്ക് മുന്നേ തന്നെ നിശ്ചയിച്ച പണിമുടക്ക് ആയതിനാൽ നാളുകൾക്ക് മുന്നേ തന്നെ ശനിയും ഞായറും പിന്നെ രണ്ട് പണിമുടക്ക് ദിവസവും ചേർത്ത് ആഘോഷമാക്കാൻ കണക്കുകൂട്ടിയിരുന്ന ആളുകൾക്ക് ഒരു ഇരുട്ടടി ആയിരുന്നു ഈ online പ്രഖ്യാപനം....എന്നിരുന്നാലും രണ്ടു ദിവസത്തെ ഓണ്ലൈൻ ക്ലാസ്സുകളിലും കുട്ടികൾ കൃത്യമായി പങ്കെടുത്തു...online ക്ലാസുകൾക്ക് അർദ്ധവിരാമം ഇട്ടുകൊണ്ട് ഈ ദിവസവും കടന്നു പോയി......
Comments
Post a Comment