The Day
പറയാൻ വാക്കുകളില്ല.അത്രമേൽ ആസ്വദിച്ച ഒരു ദിവസം!!!😊😊😊😊
7 മണിക്ക് മാർ ഇവാനിയോസ് വിദ്യാനഗർ നിന്ന് ആരംഭിച്ച യാത്ര രാത്രി 9 മണിക്ക് അവസാനിച്ചപ്പോൾ എന്നെന്നും ഓർമയിൽ സൂക്ഷിക്കാൻ ഒരുപിടി നല്ല ഓർമ്മകൾ ഞങ്ങൾക് സ്വന്തമായി.ഞാനും എന്റെ ഏതാനും സുഹൃത്തുക്കളും ആറ്റിങ്ങൽ നിന്നും ഞങ്ങളുടെ ടീമിനൊപ്പം ജോയിൻ ചെയ്തു.ബ്രേക്ക്ഫസ്റ്റ് കഴിച്ച ശേഷം പത്തൊൻപത് മഹിളകളും ഒരു ആങ്ങളയും അടങ്ങുന്ന ഞങ്ങളുടെ സംഘം യാത്ര തിരിച്ചു... ലക്ഷ്യം യുണൈറ്റഡ് ഇലക്ട്രികൽസ് ഇന്റസ്ട്രീസ് ലിമിറ്റഡ് .കൃത്യസമയത്തു അവിടെ എത്തിച്ചേരുകയും തയാറാക്കിയ പദ്ധതി അനുസരിച്ചു വിവരശേഖരണം നടത്തുകയും ചെയ്തു.
അവിടുന്ന് ഇറങ്ങിയ ഞങ്ങൾ കൊല്ലം adventure park ലേക്ക് യാത്ര തിരിച്ചു.അഷ്ടമുടിയുടെ തീരം പുൽകി നിൽക്കുന്ന adventure park മനോഹരമായ ഒരു അനുഭവം തന്നെയായിരുന്നു.തിരുവനന്തപുരത്തുകാർക്ക് മ്യൂസിയം പോലെയാണ് കൊല്ലം കാർക് adventure park എന്നു തോന്നി.അക്ഷരാർത്ഥത്തിൽ ആടിപ്പാടി ഞങ്ങൾ അവിടെ കുറച്ചു സമയം ചെലവഴിച്ചു.എവിടെ പോയാലും ഗ്രൂപ്പ് ഫോട്ടോ എടുക്കണം എന്നത് ഞങ്ങളുടെ അലിഖിത നിയമമായി മാറിയിരിക്കുന്നു😝😝
ഇനി ഉച്ചഭക്ഷണം....
അടുത്തതായി സമ്പ്രാണികൊടിയിലേക്ക്......അഷ്ടമുടി കായലിന് മധ്യത്തിലുള്ള ചെറിയൊരു തുരുത്താണ് സമ്പ്രാണി കൊടി... അഷ്ടമുടിയുടെ സൗന്ദര്യം അസ്വദിച്ചുകൊണ്ടു ഞങ്ങൾ ബോട്ടിൽ തുരുത്ത് ലക്ഷ്യമാക്കി യാത്ര ചെയ്തു...എപ്പോളത്തെയും പോലെ തന്നെ ബോട്ടിലൂടെയുള്ള യാത്രയിലത്രയും വളരെ കരുതലോടെ എന്റെ മനസ് എന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു...."ഈ ബോട്ട് ഇപ്പൊ മറിഞ്ഞാലോ!!!!!!!."...ഉള്ളിൽ ഉരുണ്ടു കൂടിയ ഭയം പുറത്തു കാണിക്കാതെ പ്രകൃതി ഭംഗി അസ്വദിക്കുന്നതായി അഭിനയിച്ചിരുന്നു..പിന്നല്ല😌😌
ഉച്ചവെയിലിന്റെ ശക്തി കുറഞ്ഞുതുടങ്ങിയ സമയത്താണ് ഞങ്ങൾ അവിടെ എത്തിച്ചേർന്നത്.അതുകൊണ്ടു തന്നെ വളരെ ഉത്സാഹ പൂർവം ഞങ്ങൾക് ഓരോ നിമിഷങ്ങളും ആസ്വദിക്കുവാൻ സാധിച്ചു.കുറച്ചു നേരം അവിടെ ചെലവഴിച്ച ശേഷം മനസ്സില്ലാ മനസോടെ ഞങ്ങൾ അഷ്ടമുടിയോട് യാത്ര പറഞ്ഞു..പോരും വഴിയിൽ ഒരു churchil ഞങ്ങൾ കയറി.
അവിടുന്നു യാത്ര തിരിച്ച ഞങ്ങൾ കുറച്ചു നേരം തങ്കശേരി ബീച്ചിൽ ഇറങ്ങാനും സമയം കണ്ടെത്തി..
ഒരു പകൽ നീണ്ട യാത്ര ഞങ്ങളെ തളർത്തിയില്ല എന്നതിന് തെളിവായി വളരെ energetic ആയിട്ടു തന്നെ തിരിച്ചുള്ള യാത്രയിലും പാട്ടിനൊത്തു ചുവടു വെച്ചു😜
ഈ യാത്രയിലുടനീളം എന്നെ അത്ഭുതപ്പെടുത്തയത് ഞങ്ങളുടെ നീന മാം ആയിരുന്നു.ഈ മണിക്കൂറിലത്രയും മാം ഞങ്ങളിൽ ഒരാളായി മാറുകയായിരുന്നു.ഞങ്ങളോടൊപ്പം പാടാനും ഡാൻസ് ചെയ്യാനും ഫോട്ടോ എടുക്കാനുമെല്ലാം ഒരു സുഹൃത്തിന്റെ സ്ഥാനത്തു മാം ഉണ്ടായിരുന്നു.
ആറ്റിങ്ങലിൽ നിന്നു കയറിയ ഞങ്ങൾ ആറ്റിങ്ങലിൽ തന്നെ ഇറങ്ങി.ബാക്കിയുള്ളവർ വിദ്യാനഗറിലേക്ക് യാത്ര തുടർന്നു...യാത്രാക്ഷീണം തോന്നിയെങ്കിലും എടുത്ത ഫോട്ടോസ് എഡിറ്റ് ചെയ്ത് whatsapp status ആക്കാതെ ഉറക്കം വന്നില്ല
Comments
Post a Comment